നിക്ഷേപസമാഹരണം നടത്തി

moonamvazhi

തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിവിധ ശാഖകളിൽ നിക്ഷേപസമാഹരണം നടത്തി.

ശ്രീകാര്യം ശാഖയിൽ നിക്ഷേപ സമാഹരണത്തോടനുബന്ധിച്ച് പ്രമോദിൽ നിന്നും കൗൺസിലർ സ്റ്റാൻലി നിക്ഷേപം സ്വീകരിച്ചു .സംഘം ഭരണസമിതി അംഗം പി ജി മധുസൂധനൻ നായർ അദ്ധ്യക്ഷത വഹിച്ചു.

മണക്കാട് ശാഖയിൽ നിക്ഷേപ സമാഹരണത്തോടനുബന്ധിച്ച് ശോഭയിൽ നിന്നും കൗൺസിലർ സുരേഷ് നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റെ് സി പി ജോൺ അദ്ധ്യക്ഷത വഹിച്ചു.

സംഘത്തിന്റെ കാരയ്ക്കാമണ്ഡപം ശാഖയിലെ സഹരണ നിക്ഷേപ സമാഹരണത്തോടനുബന്ധിച്ച് പാറുക്കുട്ടി അമ്മയിൽ നിന്നും എസ്റ്റേറ്റ് വാർഡ് കൗൺസിലർ സൗമ്യ നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് സി പി ജോൺ അദ്ധ്യത വഹിച്ചു.

Leave a Reply

Your email address will not be published.