നാളെയും മറ്റന്നാളും സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

Deepthi Vipin lal

നാലാം ശനിയാഴ്ച അവധിയായിട്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും മാര്‍ച്ച് 26 ശനിയാഴ്ച പൂര്‍ണമായും അതത് ഭരണസമിതിയുടെ തീരുമാനപ്രകാരം മാര്‍ച്ച് 27 ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു.

മാര്‍ച്ച് 28, 29 തീയ്യതികളില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നതാണെന്ന് സഹകരണ മേഖലയിലെ വിവിധ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക വര്‍ഷാവസാന വാര്‍ഷിക കണക്കെടുപ്പ്, ഒറ്റത്തവണ കുടിശ്ശിക നിവാരണം എന്നിവ നടന്നു വരുന്ന സാഹചര്യത്തില്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്ക് തുടര്‍ച്ചയായ നാല് ദിവസം തടസം നേരിടും എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം- രജിസ്ട്രാര്‍ അറിയിച്ചു.

രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

Leave a Reply

Your email address will not be published.