നാളത്തെ കൺസ്യൂമർഫെഡ് പണിമുടക്ക്: ട്രേഡ് യൂണിയൻ നേതാക്കളുമായുള്ള മന്ത്രിതലചർച്ച അല്പസമയത്തിനകം.

adminmoonam

വിവിധ ആവശ്യങ്ങളുന്നയിച്ച് കൺസ്യൂമർഫെഡിലെ മുഴുവൻ തൊഴിലാളികളും നാളെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്രേഡ് യൂണിയൻ നേതാക്കളുമായി അൽപ്പസമയത്തിനകം ചർച്ച നടത്തും. മന്ത്രിക്ക് പുറമേ സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, കൺസ്യൂമർ ഫെഡ് ചെയർമാൻ, കൺസ്യൂമർഫെഡ് എംഡി എന്നിവരും ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.

സിഐടിയു ട്രേഡ് യൂണിയൻ നേതാക്കളായ പി. നന്ദകുമാർ, കെ.ജെ.ജിജു, കെ. ഗിരീഷ് കുമാർ ഐഎൻടിയുസി നേതാക്കളായ ഡോക്ടർ ആറ്റിങ്ങൽ അജിത്, ആർ. പ്രദീപ് കുമാർ, ജെ.ഫ്രെഡ്ഡി എന്നിവരും എച്ച് എം എസ് നേതാക്കളായ കൃഷ്ണൻ കോട്ടുമല, പി.സുഭാഷ്, സി.എൻ. എം. ഇ നേതാക്കളായ വി.സി. ഷെറിൻ, സർഫാസ് നവാസ് എന്നിവർ പങ്കെടുക്കും. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published.