നവീകരിച്ച യുവാക്കോ ഹോട്ടലും ബേക്കറി യൂണിറ്റും ഉദ്ഘാടനം ചെയ്തു.

adminmoonam

കാസർഗോഡ് ഉദുമ വനിത സർവീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറിയ യുവാക്കോ ഹോട്ടലിന്റെയും ബേക്കറി ആൻഡ് കേറ്ററിംഗ് യൂണിറ്റിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി നിർവഹിച്ചു. നാലാംവാതുക്കലിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് കസ്തൂരി ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. കൈരളി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദാലി, പ്ലാനിങ് എ.ആർ കെ. മുരളീധരൻ തുടങ്ങിയ ജനപ്രതിനിധികളും സഹകാരികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.