നടക്കുതാഴ ബാങ്ക് മെഡിക്കല്‍ ലാബ് തുടങ്ങി

Deepthi Vipin lal

നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് വടകര ഗവ. ജില്ലാ ആശുപത്രിക്കു സമീപം തുടങ്ങിയ സഹകരണ മെഡിക്കല്‍ ലാബ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സി.കെ. നാണു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അജിത ചീരാംവീട്ടില്‍, അസി. രജിസ്ട്രാര്‍ സി.കെ. സുരേഷ്, പി. വത്സലന്‍, പുറന്തോടത്ത് സുകുമാരന്‍, വേണുനാഥന്‍, സി. രാമകൃഷ്ണന്‍, സി. കുമാരന്‍, അഡ്വ. ലതികാ ശ്രീനിവാസന്‍, വി.പി. ഇബ്രാഹിം, പി. സോമശേഖരന്‍, ടി.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സജിത് കുമാര്‍, ടി. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ഇ. അരവിന്ദാക്ഷന്‍ സ്വാഗതവും ഡയരക്ടര്‍ ടി.വി. ഹരിദാസന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.