ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി..

adminmoonam

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി… ക്യാമ്പുകള്‍ ഫലപ്രദമായി നടത്തുന്നതിനുളള സഹായങ്ങളും ഇടപെടലുകളും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യാന്‍ ആവില്ലെങ്കിലും രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്.

ഒരോ ജില്ലയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍, അതാത് ജില്ലകളിലെ കളക്ടിംഗ് സെന്‍ററുകളില്‍ എത്തിച്ചാല്‍ മതി. അത് ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവര്‍ നിര്‍വഹിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ട ഉല്‍പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ള ഉല്‍പന്നങ്ങള്‍ തന്നെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നല്‍കുന്ന സ്ഥിതിയുണ്ടാവണം. എങ്കില്‍ മാത്രമേ ഫലപ്രദമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ https://keralarescue.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ ലിങ്ക് ചുവടെ
https://keralarescue.in/district_needs/

ജില്ലകളിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറും ഇതേ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Latest News