ദുരന്തഭൂമിയിൽ ആശ്വാസമാകാൻ മലപ്പുറം ജില്ലാ ബാങ്കിന്റെ എ.ടി.എം എത്തി.

adminmoonam

പ്രളയം ദുരന്തം വിതച്ച നിലമ്പൂർ, കവളപ്പാറ മേഖലകളിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ എ.ടി.എം വന്നത് ജനങ്ങൾക്ക് ഏറെ സഹായകരമായി. നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം ജില്ലയിലെ ഗ്രാമീണ മേഖലയിൽ നൂതന ബാങ്കിംഗ് ടെക്നോളജി സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനായി മലപ്പുറം ജില്ലാ ബാങ്കിന് ലഭിച്ച എ.ടി.എം സൗകര്യത്തോടു കൂടിയ ബാങ്കിംഗ് ടെക്നോളജി ഡെമോൺസ്ട്രേഷൻ വാഹനമാണ് പ്രളയബാധിത പ്രദേശങ്ങളിൽ എ.ടി.എം സേവനം നൽകുന്നത്.

പ്രളയം മൂലം ബാങ്കിംഗ് സംവിധാനം ഭാഗികമായും എ.ടി.എം സംവിധാനം പൂർണ്ണമായും നിലച്ച നിലമ്പൂരിൽ എ.ടി.എം വാഹനസൗകര്യം സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ബാങ്കിംഗ് സേവനം സാധാരണനിലയിൽ എത്തുന്നതുവരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എ.ടി.എം സേവനം ഈ മേഖലയിൽ നൽകുമെന്ന് ജനറൽ മാനേജർ പറഞ്ഞു.

Leave a Reply

Your email address will not be published.