ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സില്‍വര്‍ ജൂബുലി സമാപന ഉദ്ഘാടനം 11 ന്

moonamvazhi

ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി സമാപന ഉദ്ഘാടനം 11 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എം.ഭാസ്‌കരന്‍ മെമ്മോറിയല്‍ സഹകാരി പ്രതിഭാ പുരസ്‌കാരം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബിന് മുഖ്യമന്ത്രി സമ്മാനിക്കും. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. പ്രഥമ ഭരണ സമിതി അംഗങ്ങള്‍, സീനിയര്‍ മെമ്പര്‍മാര്‍, ആദ്യ ജീവനക്കാരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആദരിക്കും. സുവനീര്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പാലേരി രമേശന് നല്‍കി പ്രകാശനം ചെയ്യും. അവയവദാന സമ്മത പത്ര ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.അശോകന് കൈമാറി നിര്‍വ്വഹിക്കും. കനകധാര ലോണ്‍ സ്‌കീം ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പും, ഹോസ്പി ക്യാഷ് ഇന്‍ഷൂറന്‍സ് സ്‌കീം ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും, സ്റ്റുഡന്റ് സേവിങ്സ് അക്കൗണ്ട് ആന്റ് ഇന്‍ഷൂറന്‍സ് സ്‌കീം ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേശ് ബാബുവും, മുറ്റത്തെ മുല്ല വായ്പ ഉദ്ഘാടനം ജോയന്റ് രജിസ്ട്രാര്‍ ബി.സുധയും, ഫാസ്റ്റ് ടാഗ് ഉദ്ഘാടനം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.ദിവാകരനും നിര്‍വ്വഹിക്കും.

വിജയികളെ ആദരിക്കല്‍ കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ ചെയര്‍മാന്‍ പി.കെ.നാസര്‍ നിര്‍വ്വഹിക്കും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മ്മലന്‍ സ്വാഗതവും ജന.മാനേജര്‍ ഇ.സുനില്‍ കുമാര്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ് നന്ദി പറയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!