ദിനേശ് മെഡിസിറ്റി പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കേരള ദിനേശ് സഹകരണ സംഘത്തിന്റെ ദിനേശ് മെഡിസിറ്റി  ക്ലിനിക്ക് കാസര്‍ഗോട് പെരിയ ബസാറില്‍ പ്രവര്‍ത്തനം തുടങ്ങി. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ലാബ്, ഫാര്‍മസി എന്നിവ ഉള്‍പ്പെടെ വിദഗ്ധരായ മൂന്നു ഡോക്ടര്‍മാരുടെ സേവനം ചുരുങ്ങിയ ചെലവില്‍ ക്ലിനിക്കില്‍ ലഭ്യമാകും. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷ തവഹിച്ചു. ഫാര്‍മസി ഉദ്ഘടനം മുന്‍ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍, ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി എന്നിവര്‍ നിര്‍വ്വഹിച്ചു. കെട്ടിടം പണിത ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉപഹാരം നല്‍കി.

ഡിസ്‌കൗണ്ട് കാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ വിതരണം ചെയ്തു. കോട്ടച്ചേരി സംഘം സെക്രട്ടറി എന്‍.നിഖില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രോഗികള്‍ക്കുള്ള വീല്‍ചെയറും വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത് കുമാര്‍, ദിനേശ് കേന്ദ്രസംഘം സെക്രട്ടറി കിഷോര്‍ കുമാര്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, കാഞ്ഞങ്ങാട് സഹകരണ ആശുപത്രി പ്രസിഡന്റ് അപ്പുക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് ബാബുരാജ്, ടി.വി. അശോകന്‍, മധു മുതിയക്കാല്‍, .െക രാജ്‌മോഹന്‍, പി. പ്രമോദ്, കെ.വി. കൃഷ്ണന്‍, കെ.ഇ.എ. എബക്കര്‍, എ വേലായുധന്‍, എം. ഹമീദ് ഹാജി, പി. കമലാക്ഷന്‍, ഡി.വ.ി അമ്പാടി, എം. പൊക്ലന്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു സ്വാഗതവും കോട്ടച്ചേരി സംഘം പ്രസിഡന്റ് എം.കുഞ്ഞമ്പു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News