തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി അമ്പതോളം ടി.വികൾ നൽകി.

adminmoonam

ജനകീയ പഠനകേന്ദ്രങ്ങൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ ഒരുക്കുന്നതിനായി തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി അമ്പതോളം ടെലിവിഷനുകൾ നൽകി. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരുവനന്തപുരത്തെ ഓഫീസിൽ നടന്ന ചടങ്ങിൽ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി , ടിവികൾ മന്ത്രിക്ക് കൈമാറി . സൊസൈറ്റി പ്രസിഡന്റ് ടി.ജി സജീവ് ആശംസകൾ നേർന്നു. ചടങ്ങിൽ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൺസൾട്ടന്റ് ഹരീന്ദ്ര കുമാർ , പ്രൊജക്റ്റ് എൻജിനീയർ രൺധീർ , സൈറ്റ് എൻജിനീയർ വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.