തുമ്പൂര്‍ ബാങ്ക് ‘ കുട്ടി കൃഷിയും കുഞ്ഞന്‍ പങ്കും ‘ വീണ്ടും തുടങ്ങി

Deepthi Vipin lal

തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ‘ കുട്ടി കൃഷിയും കുഞ്ഞന്‍ പങ്കും ‘ പദ്ധതി തുടങ്ങി. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളിലുണ്ടാകുന്ന വിരസത ഒഴിവാക്കി മാസിക -ശാരീരികോല്ലാസത്തിനായി ആരംഭിച്ച കൃഷി മത്സരമാണ് ‘ കുട്ടി കൃഷിയും കുഞ്ഞന്‍ പങ്കും’. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ വര്‍ഷം ബാങ്ക് പരിധിയിലുള്ള 263 കുടുംബങ്ങളും അവരുടെ കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുത്തു. ഇക്കൊല്ലം രണ്ടാമൂഴമായാണ് പദ്ധതി ആരംഭിച്ചത്. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .എസ് ധനീഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ ഡെന്നി വി. ആര്‍. സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ .എസ് .മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.