തിരുവനന്തപുരത്തെ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് 7 ലോഡ് സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെട്ടു.

adminmoonam

തിരുവനന്തപുരം ജില്ലയിലെ സഹകരണ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് സ്വരൂപിച്ച 7 ലോഡ് വരുന്ന റിലീഫ് മെറ്റീരിയലുകളുമായി‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പുറപ്പെട്ടു.  ഒരു കുടുംബത്തിന് അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം തന്നെ സ്വരൂപിക്കാൻ ആയതായി ഉദ്യോഗസ്ഥർ പറഞ്ഞു.തിരുവനന്തപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ജില്ലയിലെ സഹകരണ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published.