തിരുനെല്ലി സഹകരണ ബാങ്ക്- ശതാബ്ദി ആഘോഷത്തിന് സ്വാഗതസംഘമായി.

adminmoonam

വയനാട് തിരുനെല്ലി സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷത്തിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായാദേവി  ചെയർപേഴ്സണും ബാങ്ക് പ്രസിഡണ്ട് കെ.പി.ഗോപിനാഥൻ കൺവീനറായുള്ള കമ്മറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും.

എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ സി.പ്രവീണ ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ ചടങ്ങിൽ ഉപഹാരം നൽകി. ബാങ്ക് പ്രസിഡണ്ട് കെ.പി.ഗോപിനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാട്ടികുളം സെൻ പീറ്റേഴ്സ് ചർച്ച് വികാരി ഫാദർ വർഗീസ് കടക്കേത്ത്, വി. വി.നാരായണ വാര്യർ, വി.വി. രാമകൃഷ്ണൻ, മുരളി മാസ്റ്റർ, എ.എം.ജയരാജ്, പി.ആർ.ഷിബു, സി.ഡി.എസ് ചെയർപേഴ്സൺ റുഖിയ, ബാങ്ക് സെക്രട്ടറി വസന്തൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.