തിരുനെല്ലി സഹകരണ ബാങ്ക് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

adminmoonam

വയനാട് തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. അമ്പതിനായിരം രൂപ ബാങ്കിലെ ജീവനക്കാരുടെയും 50,000 രൂപ ബാങ്കിന്റെയും ആണ്. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനന്തൻ നമ്പ്യാർ, മനന്തവാടി അസിസ്റ്റന്റ് രജിസ്ട്രാർ ടി.കെ.സുരേഷ് എന്നിവർ ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.ടി. ഗോപിനാഥൻ, ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് പി.വി. സഹദേവൻ, ബാങ്ക് വൈസ് പ്രസിഡണ്ട് ജയരാജൻ, ബാങ്ക് മുൻ പ്രസിഡണ്ട് മുരളി മാസ്റ്റർ,ഡയറക്ടർ സി.കെ.പുരുഷോത്തമൻ, സെക്രട്ടറി വസന്തൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!