തമിഴ്നാട് എം.എൽ.എയും ഡി.എം.കെ നേതാവുമായ എം.സുബ്രഹ്മണ്യൻ എം.വി.ആർ ഹോസ്പിറ്റലും ലാഡറും  സന്ദർശിച്ചു.

adminmoonam

തമിഴ്നാട് സൈദാപേട്ട് എം.എൽ.എയും ചെന്നൈ മുൻ മേയറും ഡി.എം.കെ നേതാവുമായ എം. സുബ്രഹ്മണ്യൻ കോഴിക്കോട് എം.വി.ആർ കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തി. ആശുപത്രിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ആശുപത്രിയുടെ സേവനങ്ങൾ തമിഴ് ജനതയ്ക്ക് കൂടി പ്രയോജനപെടുത്താനും ഇൻഷുറൻസ് പദ്ധതികൾ വഴി കാൻസർ ചികിത്സ സാധാരണക്കാരന് കൂടി പ്രാപ്യമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതുകൂടി പഠിക്കാനാണ് അദ്ദേഹം എത്തിയത്. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ, ഭരണസമിതി അംഗങ്ങളായ ടി.സിദ്ദിഖ്, നാരായണൻകുട്ടി മാസ്റ്റർ, സെക്രട്ടറി കെ. ജയേന്ദ്രൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

ആശുപത്രി മുഴുവൻ കണ്ടുപഠിച്ച അദ്ദേഹം ഗുണനിലവാരമുള്ള കാൻസർ ചികിത്സസേവനമാണ് കുറഞ്ഞ ചിലവിൽ നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് ലാഡറിന്റെ  കോഴിക്കോട് ആസ്ഥാനത്തും എം.എൽ.എ സന്ദർശിച്ചു.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെയും പ്രത്യേകിച്ച് ലാഡറിന്റെയും പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!