ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മുണ്ടന്‍പാറ ക്ഷീരോല്‍പാദകസംഘത്തിന്

[email protected]

മലബാറിലെ മികച്ച ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി
സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന്
അട്ടപ്പാടിയിലെ അഗളി മുണ്ടന്‍പാറ ക്ഷീരോല്‍പാദക സഹകരണ സംഘം അര്‍ഹമായി.പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമാണ് അവാര്‍ഡ്
.

കന്നുകാലി വളര്‍ത്തലിലും പാല്‍ ഉല്‍പ്പാദന മേഖലയിലും അട്ടപ്പാടിയിലെ
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച പ്രവര്‍ത്തനം നടത്തിവരികയാണ്
മുണ്ടന്‍പാറ ക്ഷീരോല്‍പാദക സഹകരണ സംഘം. ഇതിലെ അംഗങ്ങളില്‍ നാലി
ലൊന്ന് വനിതകളും നൂറോളം ആദിവാസികളുമാണെന്നതാണ് ഈ സംഘത്തി
ന്റെ പ്രത്യേകത.

പ്രമുഖ സഹകാരിയും ഇന്ത്യയില്‍ ധവള വിപ്‌ളവത്തിന്റെ നായകനു
മായിരുന്ന ഡോ.വര്‍ഗീസ് കുര്യനോടുള്ള ആദരസൂചകമായി കാലിക്കറ്റ് സിറ്റി
സഹകരണ ബാങ്ക് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ട് അഞ്ചു വര്‍ഷമായി.
വയനാട്ടിലെ ബത്തേരി മില്‍ക്ക് സൊസൈറ്റി, പാലക്കാട് എലപ്പുള്ളി ക്ഷീരോല്‍പ്പാദക സംഘം, വയനാട്ടി
ലെ സീതാമൗണ്ട് ക്ഷീരോല്‍പ്പാദക സംഘം, കണ്ണൂര്‍ കൊട്ടിയുരിലെ അമ്പായത്തോട്
വനിത ക്ഷീരോല്‍പ്പാദക സംഘം എന്നിവയാണ് ഇതിനു മുമ്പ് വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് നേടിയ സംഘങ്ങള്‍.

പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമാണ് അവാര്‍ഡ് .കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി, ഡയരക്ടര്‍മാരായ പി. ദാമോദരന്‍, അഡ്വ. എ. ശിവദാസ്,
പി.എ ജയപ്രകാശ് , അഡ്വ. ടി.എം വേലായുധന്‍ , സി.ഇ ചാക്കുണ്ണി, ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവരാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published.