ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീര സംഘത്തിന്

moonamvazhi

സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീര സഹകരണ സംഘത്തിന് ലഭിച്ചു. ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സംസ്ഥാന ക്ഷീരമേളയില്‍ മന്ത്രി ജെ ചിഞ്ചുറാണി യില്‍ നിന്നും സംഘം പ്രിസിഡന്റ് തോമസ് ജോണ്‍ ഞാളിയത്ത്, സെക്രട്ടറി ജിതിന്‍ ജെയിംസ്, കൊടുവള്ളി ക്ഷീരവികസന ഓഫീസര്‍ റെജിമോള്‍ ജോര്‍ജ്, കര്‍ഷകര്‍, ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

വാഴൂര്‍ സോമന്‍ എം.എല്‍.എ, ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതികുമാര്‍, മില്‍മ ചെര്‍മാന്‍മാന്‍െ കെ.എസ്. മണി, ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി .ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published.