ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ പ്രചാരണ ജാഥ തുടങ്ങി.

adminmoonam

ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. കേരളാ ബാങ്കിന്റെ പ്രചരണാർത്ഥവും സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ടും നടക്കുന്ന ജാഥയുടെ സംസ്ഥാന തല ഉൽഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വിവിധ മേഖലയിലുള്ള തൊഴിലാളികളും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഉൽഘാടനം. സംഘടനാ ജനറൽ സെക്രട്ടറി വി. ബി.പത്മകുമാർ ആണ് ദക്ഷിണമേഖലാ ജാഥ ക്യാപ്റ്റൻ. വി.സുഭാഷ്, എം.വേണുഗോപാൽ എന്നിവരാണ് വൈസ് ക്യാപ്റ്റൻമാർ. മദ്ധ്യമേഖജാഥ കോട്ടയത്ത് ഗ്രന്ഥശാല സംഘം മുൻ പ്രസിഡന്റ് പി.കെ. ഹരികുമാർ ഉൽഘാടനം ചെയ്തു. വൈക്കത്ത് നടന്ന ഉൽഘാടന പരിപാടിയിൽ സംഘടനാ പ്രസിഡണ്ടും ക്യാപ്റ്റനുമായ കെ.ആർ. സരളാഭായി സ്വീകരണം ഏറ്റുവാങ്ങി.

ഉത്തരമേഖലാ ജാഥ കെ.ടി. അനിൽകുമാർ ആണ് നയിക്കുന്നത്. ജാഥയുടെ ഉദ്ഘാടനം എം.രാജഗോപാൽ എം.എൽ.എ കാസർഗോഡ് നിർവഹിച്ചു. തൊഴിലാളികളും ജീവനക്കാരുൾപ്പെടെ നൂറുകണക്കിന് പേർ സംബന്ധിച്ചു. ഉത്തര മേഖല ജാഥ കാസർഗോഡ് മുതൽ മലപ്പുറം വരെയും മദ്ധ്യമേഖലാ ജാഥ കോട്ടയത്ത് തുടങ്ങി പാലക്കാടും സമാപിക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴയിൽ സമാപിക്കും. 13ന് ജാഥ സമാപിക്കും. നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സംഘടനാ നേതാക്കളും സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published.