ടൂറിസം വികസനത്തിനായി സഹകരണ സംഘം

[email protected]

വയനാടിന്‍റെ ടൂറിസം വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ടൂറിസം രംഗത്ത് പുത്തനുണര്‍വേകാന്‍ വയനാട് ടൂറിസം ഡവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍ വി.ഹരികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സംഘം പ്രസിഡന്‍റ് കെ.ബി.രാജുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ യാത്രാ-താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുക, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജുകള്‍ നടത്തുക, വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ പഠന വിനോദ യാത്രകള്‍ സംഘടിപ്പിക്കുക, ബസ്സ് , ട്രെയിന്‍ , എയര്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുക, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിവിധ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയവയാണ് സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. അഡ്വ.ഇ.ആര്‍.സന്തോഷ്കുമാര്‍, അഡ്വ.ജോര്‍ജ്ജ് പോത്തന്‍, യു.എ.ഖാദര്‍, കെ.പ്രകാശന്‍,ബിന്ദു ജോസ്, കെ.ബി.വസന്ത, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!