ടി.ഡി.എസ് വിഷയത്തിൽ ചെന്നൈ ഹൈക്കോടതി വിധി സഹകരണസംഘങ്ങൾക്ക് ആശ്വാസകരം.

adminmoonam

ഇൻകംടാക്സ്മായി ബന്ധപ്പെട്ട കേസിലെ ടിഡിഎസ് വിഷയത്തിൽ, വരുമാനം അല്ലാത്ത ഒരു കാര്യത്തിന് ടിഡിഎസ് ഈടാക്കാൻ ആകില്ലെന്ന് ചെന്നൈ ഹൈക്കോടതി വിധിച്ചു. ടിഡിഎസ് എന്ന് പറയുന്നത് വരുമാനത്തിന്റെ പുറത്തു മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നും മറിച്ചുള്ള ഇടപാടുകളിൽ ടിഡിഎസ് ഈടാക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യം കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഗുണകരമാകും. പ്രത്യേകിച്ചും പെൻഷൻ വിതരണ കാര്യത്തിൽ ഉൾപ്പെടെ ഈ വിധി സഹകരണസംഘങ്ങൾക്ക് സഹായകമാകുമെന്ന് ഈ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടിലെ പൊങ്കൽ സമയത്ത് തമിഴ്നാട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപയും സമ്മാനവും വിതരണം ചെയ്യാറുണ്ട്. തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷനാണ് വിതരണം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വിതരണത്തിനായി തിരുനെൽവേലി ഡിസ്ട്രിക് സെൻട്രൽ കോ.ഓപ്പറേറ്റീവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളെയും അതിനു കീഴിലെ പ്രാഥമിക സഹകരണ ബാങ്കുകളെയും സിവിൽ സപ്ലൈസ് വകുപ്പ് ചുമതലപ്പെടുത്തി. ഭൂരിപക്ഷം കർഷകരും ഈ ആനുകൂല്യത്തിന് അർഹരാണ്. എന്നാൽ അവർക്കു ബാങ്കിൽ അക്കൗണ്ട് ഇല്ല. അതിനാൽ പാക്‌സ്, ഈ സംഖ്യ തിരുനെൽവേലി സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും പണം ആയി പിൻവലിച്ച്‌ കർഷകർക്ക് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ പിൻവലിക്കുന്ന പണത്തിന് 194N അനുസരിച് ടി ഡി സ് അടക്കണമെന്നും, ആ സംഖ്യ പലിശ സഹിതം അടക്കാൻ തിരുനെൽവേലി ബാങ്കിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം തിരുനെൽവേലി ബാങ്ക്, മദ്രാസ് ഹൈ കോടതിയുടെ മധുരൈ ബെഞ്ചിൽ ചോദ്യം ചെയ്തു. ഈ വിഷയത്തിലാണ് ചെന്നൈ ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.

ഇക്കാര്യത്തിൽ പാക്‌സുകൾ പണമായി പിൻവലിച് കർഷകർക്ക് നൽകുന്ന സംഖ്യയിൽ ഒരു വിധേനയും ആദായനികുതി വരുവാൻ സാധ്യത ഇല്ലാത്തതിനാൽ 194A വകുപ്പ് അനുസരിച് ടി ഡി സ് പിടിക്കേണ്ടതില്ല എന്ന് കോടതി ഉത്തരവിട്ടു.

ഈ ഉത്തരവിന്റെ ചുവടുപിടിച്ച് കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള വിവിധ പെൻഷനുകളുടെ വിതരണത്തിലെ ടിഡിഎസ് തുകയിൽ നിന്നും ഒഴിവാകാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!