ജെ.ഡി.സി. പരീക്ഷ: മേരി ദിവേഗക്ക് ഒന്നാം റാങ്ക്
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ 2022 ഏപ്രിലില്‍ നടത്തിയ ജെ.ഡി.സി. ( 2015 സ്‌കീം ) പരീക്ഷയില്‍ റഗുലര്‍ വിദ്യാര്‍ഥികളില്‍ 475 മാര്‍ക്കോടെ മേരി ദിവേഗ ഒന്നാം റാങ്ക് കരസ്ഥമാക്കി. നോര്‍ത്ത് പറവൂര്‍ സെന്ററിലാണു മേരി ദിവേഗ പരീക്ഷയെഴുതിയത്. ചേര്‍ത്തല സെന്ററില്‍ എഴുതിയ അര്‍ച്ചന ജെ.എ. യും തൃശ്ശൂര്‍ സെന്ററില്‍ എഴുതിയ ജിപ്‌സ കുര്യനും 472 മാര്‍ക്കോടെ രണ്ടാം റാങ്കും നോര്‍ത്ത് പറവൂരില്‍ എഴുതിയ ഷിജ വി.എസ്. 468 മാര്‍ക്കോടെ മൂന്നാം റാങ്കും നേടി.
733 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസുണ്ട്. 509 പേര്‍ രണ്ടാം ക്ലാസും 376 പേര്‍ മൂന്നാം ക്ലാസും നേടി. ഉത്തരക്കടലാസുകളുടെ റീവാല്വേഷനു ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. ഓരോ പേപ്പറിനും 500 രൂപ വീതം അടയ്ക്കണം. റീവാല്വേഷനുള്ള അപേക്ഷാ ഫോം scu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/jdcregular2022.pdf”]
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/jdcprivate2022.pdf”]