ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ചുരുക്കപ്പട്ടിക: അടുത്ത പി എസ് സി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.

adminmoonam

ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഉള്ള പി.എസ്.സി യുടെ ചുരുക്കപ്പട്ടിക സംബന്ധിച്ച തീരുമാനം അടുത്ത പി എസ് സി യോഗത്തിൽ ഉണ്ടാകുമെന്ന് അറിയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും, ഇന്നലെയും പി എസ് സി യോഗം ഉണ്ടായില്ല. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക ഡൗൺ ആയതിനാലാണ് യോഗം മാറ്റി വെച്ചത്. അടുത്ത പി.എസ്‌.സി യോഗത്തിൽ മെയിൻ ലിസ്റ്റിലെ എണ്ണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് പി എസ് സി യുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

400പേരുടെ ചുരുക്കപ്പട്ടികയാണ് പി എസ് സി തയ്യാറാക്കാൻ പോകുന്നത് എന്ന തരത്തിൽ വാർത്ത വന്നതിനെ തുടർന്ന് വിവിധ കോണുകളിൽനിന്ന് ഉദ്യോഗാർത്ഥികൾ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്സി.യുടെ തീരുമാനത്തെ വളരെ ആകാംക്ഷയോടെയാണ് ഉദ്യോഗാർഥികൾ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.