ജീവന്‍രക്ഷാ പദ്ധതി പ്രീമിയം തുക അടക്കുന്നതിനുളള സമയപരിധി നീട്ടി

moonamvazhi

ജീവന്‍രക്ഷാ പദ്ധതി 2024 വര്‍ഷത്തേക്ക് പ്രീമിയം തുക അടക്കുന്നതിനുളള സമയപരിധി നീട്ടികൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രീമിയം തുക അടയ്ക്കാന്‍ സാധിക്കാതിരുന്ന അര്‍ഹരായ ജീവനക്കാര്‍ക്ക് 2024 ജനുവരി/ ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനൊപ്പമോ നേരിട്ടോ 2024 മാര്‍ച്ച് 31 വരെ *8011-00-105-89-ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി’ എന്ന ശീര്‍ഷകത്തില്‍ പ്രീമിയം തുക ട്രഷറിയില്‍ അടയ്ക്കാം. 2023 ഡിസംബര്‍ 31 നു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.

ഉത്തരവിന്റെ പകര്‍പ്പ്: 07 (2)

 

Leave a Reply

Your email address will not be published.