ജി.നാരായണന്‍ കുട്ടിയ്ക്ക് മികച്ച സഹകാരി പുരസ്‌കാരം

Deepthi Vipin lal

ദൃശ്യ മാധ്യമ, സഹകരണ രംഗത്തെ പ്രതിഭകള്‍ക്ക് ഇന്ത്യന്‍ട്രൂത്ത് – പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌കാര വിതരണവും ക്ലബ്ബ്ഹൗസ് ഇന്ത്യന്‍ട്രൂത്ത് ന്യൂസ്പേപ്പര്‍ ടുഡെ ഒന്നാം വാര്‍ഷികാഘോഷവും കോഴിക്കോട് കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്നു. മികച്ച സഹകാരിക്കുള്ള പുരസ്‌കാരം കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍ കുട്ടി മാസ്റ്റര്‍ക്ക് ലഭിച്ചു.

അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനുളള പുരസ്‌കാരം മനോരമ ന്യൂസ് പാലക്കാട് കറസ്‌പോണ്ടന്റ് ബി.എല്‍ അരുണിനും മികച്ച വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുളള പുരസ്‌കാരം വയനാട് മലനാട് ചാനല്‍ സബ് എഡിറ്റര്‍ സുമിമധുവും, മികച്ച സംവിധായകനുളള പുരസ്‌കാരം കലന്തന്‍ ബഷീറിനും ലഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിച്ചു. മികച്ച പത്രവാര്‍ത്ത വായനക്കാര്‍ക്കുള്ള പുരസ്‌ക്കാര വിതരണം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യ പ്രഭാഷണവും, ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനവും നിര്‍വഹിച്ചു. ഇന്ത്യന്‍ ട്രൂത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍എ നിര്‍വഹിച്ചു.

 

അന്ന സൂസണ്‍, അനൂപ് മോഹന്‍, ഷാജി പൂളത്ത്, ഇന്ത്യന്‍ ട്രൂത്ത് മാനേജിംഗ് എഡിറ്റര്‍ ഇ.എം.ബാബു, സി.ജെ.ജയന്‍ നമ്പൂതിരിപ്പാട്, ഷംസുദ്ദീന്‍ നരിപ്പറ്റ, സി.ടി.എസ് ഷംസുദ്ധീന്‍ ,സി.അസ്സന്‍കോയ, ഷിലിന്‍ പൊയ്യാറ, സതീഷ് കുമാര്‍, സൈറ ബീഗം കാസിം, മനോജ് കണ്ണൂര്‍, സിമി അന്‍വര്‍, പി.ജെ.വര്‍ഗ്ഗീസ്, എന്‍.കെ.കുഞ്ഞിമുഹമ്മദ്, സി.ടി.അയമു, മിഥുന എന്‍കുമാര്‍, ഷംസു പൂമ, രജനി രാജേഷ്, രാഗേഷ് തപസ്യ, സതീഷ് കുമാര്‍ പി.എം, ഗരിമ മനോജ്, ഷമീന എസ്, സുമ ടീച്ചര്‍, രവി പാലൂര്‍ എന്നിവര്‍ സംസാരിച്ചു. വി.ശ്രീനി സ്വാഗതവും, പി.ജെ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News