ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ 14 ജില്ലാ ബാങ്ക് ഹെഡ് ഓഫീസുകൾക്കു മുന്നിലും ധർണ നടത്തി.

adminmoonam

ശമ്പളപരിഷ്കരണം നടപ്പാക്കുക, പാർടൈം സ്വീപ്പർമാരുടെ പ്രമോഷൻ സംവരണം ഉയർത്തുക, ബാങ്കുകളിലെ പ്രമോഷൻ നിരോധനം പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെയും എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസുകൾക് മുമ്പിലും ധർണ നടത്തി.

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി യും കണ്ണൂരിൽ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയും കോഴിക്കോട് സംഘടനാ ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാനും വയനാട് പി.രാമകൃഷ്ണനും മലപ്പുറത്ത് ആര്യാടൻ മുഹമ്മദും ധർണ ഉദ്ഘാടനം ചെയ്തു. പാലക്കാട് സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്‌ ആണ് സമരം ഉദ്ഘാടനം ചെയ്തത്.

തൃശ്ശൂരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തപ്പോൾഎറണാകുളത്ത് അഡ്വക്കേറ്റ് അബ്ദുൽ മുത്തലിബ് ധർണ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ എം.ലിജുവും ഇടുക്കിയിൽ ഇബ്രാഹിംകുട്ടി കല്ലാറും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പത്തനംതിട്ടയിൽ അഡ്വക്കേറ്റ് കെ.ശിവദാസൻ നായരും കൊല്ലത്ത് ശൂരനാട് രാജശേഖരനും തിരുവനന്തപുരത്ത് ശബരീനാഥ് എം.എൽ.എ യും സമരം ഉദ്ഘാടനം ചെയ്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!