ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് 201 അംഗ കമ്മിറ്റി രൂപീകരിച്ചു.

adminmoonam

 

ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം യോഗം മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി.വി.രമേശൻ ചെയർമാനും സംഘടനാ ജില്ല പ്രസിഡന്റ് എം. ജയകുമാർ ജനറൽ കൺവീനറുമായ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.

സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ വിവിധ കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി. പത്മകുമാർ, സംസ്ഥാന പ്രസിഡണ്ട് സി. സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി ടി.രാജൻ, ജില്ലാ പ്രസിഡന്റ് എം. ജയകുമാർ എന്നിവർക്ക് പുറമേ സി.പി.എമ്മിന്റെ നേതാക്കളും പങ്കെടുത്തു. സെപ്റ്റംബർ 23 മുതൽ 25 വരെയാണ് ഒമ്പതാം സംസ്ഥാന സമ്മേളനം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!