ജില്ലാബാങ്കുകളെ സംസ്ഥാനബാങ്കില്‍ ലയിപ്പിക്കുന്നതിന് ഉത്തരവായി

[email protected]

കേരളബാങ്ക് രൂപവത്കരണത്തിനായി സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള ഉത്തരവിറങ്ങി. ലോകത്തിലാകെ ഗ്രാമീണ വായ്പാ മേഖലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണിതെന്ന് ഉത്തരവില്‍ ആമുഖമായി വ്യക്തമാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഹ്രസ്വകാല സഹകരണ വായ്പാഘടന പുനര്‍നിര്‍ണയിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ മൂന്നുതട്ടിലുള്ള വായ്പാഘടനയില്‍ മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന പലിശയ്ക്ക് പ്രത്യേകിച്ച മെച്ചമൊന്നും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ല. മാത്രവുമല്ല, സംസ്ഥാന-ജില്ലാതലത്തില്‍ ക്യാഷ് റിസര്‍വ് റേഷ്യോ, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നിങ്ങനെയുള്ള റിസര്‍വുകള്‍ സൂക്ഷിക്കേണ്ടിയും വരുന്നുണ്ട്. നിലവിലെ മൂന്നുതട്ടിലുള്ള വായ്പാഘടന മത്സരാധിഷ്ഠിത സാഹചര്യത്തില്‍ സാങ്കേതികപരമായോ, സാമ്പത്തികപരമായോ, ഘടനാപരമായോ ഗുണകരമല്ലെന്നും ഉത്തരവില്‍ പറയുന്നു.

ഈ മാറ്റത്തിനുവേണ്ടി പഠനം നടത്തുന്നതിന് ബാംഗ്ലൂര്‍ എന്‍.ഐ.ടി.യിലെ പ്രൊഫസര്‍ എം.ശ്രീറാം അധ്യക്ഷനായ ഒരു സമതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 14 ജില്ലാബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് സാങ്കേതികമായി മികച്ചതും പ്രൊഫഷണല്‍ ഭരണമുള്ളതുമായ ഒരു സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഈ സമിതി സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു

Click here to View the Circular

Leave a Reply

Your email address will not be published.

Latest News
error: Content is protected !!