ജപ്തി നടപടി നേരിടുന്ന ഭൂമിയിൽ ആദ്യാധികാരികം പണം നൽകിയ ബാങ്കിനെന്ന് ഹൈക്കോടതി.

adminmoonam

.
ജപ്തി നടപടി നേരിടുന്ന ഭൂമിയിൽ ആദ്യത്തെ അധികാരം പണം നൽകിയ ബാങ്കിനോ അതുപോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കോ ആയിരിക്കുമെന്ന് ഹൈക്കോടതി. സർക്കാരിന് ചട്ടപ്രകാരമുള്ള പ്രഥമ അധികാരം ഇതിനു മുകളിൽ അല്ലെന്നും കോടതി വ്യക്തമാക്കി. ബാങ്കുകൾകാണോ നികുതികുടിശ്ശിക ഈടാക്കാൻ റവന്യൂ അധികൃതർക്കാണോ പണയ ഭൂമി ലേലം ചെയ്തു മുതൽ കൂട്ടാനുള്ള ആദ്യാധികാരം എന്ന തർക്കം തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത് വ്യക്തമാക്കിയത്. സർഫാസി നിയമം, കടം തിരിച്ചു പിടിക്കൽ നിയമം എന്നിവ പ്രകാരം തങ്ങൾക്കാണ് ആദ്യ അധികാരമെന്ന ബാങ്കുകളുടെ വാദം കോടതി അംഗീകരിച്ചു. ധനകാര്യ സ്ഥാപനത്തിന്റെ കടബാധ്യത തീർക്കാനാണ് പണയ ഭൂമി ലേലത്തിലെ മുൻഗണന എന്ന് സർഫാസി നിയമത്തിലും കടം തിരിച്ചു പിടിക്കൽ നിയമത്തിലും പറയുന്നുണ്ട്. ഹർജികൾക്ക് ആധാരമായ ചില ഭൂമികൾ ഏറ്റെടുത്ത റവന്യൂ അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!