ജനാധിപത്യസംവിധാനത്തിൽ ഇറക്കാൻ പാടില്ലാത്ത ഉത്തരവാണ് സഹകരണ സംഘം രജിസ്ട്രാർ ഇറക്കിയതെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം.

adminmoonam

ജനാധിപത്യസംവിധാനത്തിൽ ഇറക്കാൻ പാടില്ലാത്ത ഉത്തരവാണ് സഹകരണസംഘം രജിസ്ട്രാർ ഇപ്പോൾ ഇറക്കിയിരിക്കുന്നതെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടം പറഞ്ഞു. സഹകരണസംഘങ്ങൾക്കെതിരെ രജിസ്ട്രാർ നടപടിയെടുത്താൽ അതിനെതിരെ കോടതിയിൽ പോകുന്നത്തിനെതിരെയുള്ള ഉത്തരവ് കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുർചിലവിന്റെ പേരിലാണ് ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവ് കോടതിയിൽ നിലനിൽക്കില്ല. ഇത് നേരത്തേയുള്ള ഉത്തരവാണെന്നും അദ്ദേഹം പറഞ്ഞു.

രജിസ്ട്രാറുടെ എല്ലാ ഉത്തരവുകളും നിയമപരം ആകണമെന്നില്ല. നിയമസഭാ പാസാക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതം ആകണമെന്നില്ല. ഭരണഘടനയ്ക്ക് അനുസൃതം അല്ലെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള അധികാരം സഹകരണസംഘങ്ങൾക്കുണ്ട്. അതിനേക്കാൾ വലുതല്ലല്ലോ സഹകരണ സംഘം രജിസ്ട്രാർ.. ജോർജ് പൂന്തോട്ടം ചോദിച്ചു?. ജനാധിപത്യ വ്യവസ്ഥയിൽ എന്റെ ഉത്തരവിനെ ആരും ചോദ്യം ചെയ്തു കൂടാ എന്നാണോ.. അതുകൊണ്ടുതന്നെ ഇത് കോടതിയിൽ നിലനിൽക്കില്ല. നമ്മുടെ രാജ്യത്തുള്ള നിയമ സംവിധാനത്തെ ചോദ്യംചെയ്യുന്ന ഉത്തരവാണിത്. നാളെ ചീഫ് സെക്രട്ടറിയും ഇത്തരത്തിൽ ഉത്തരവിറക്കിയാൽ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നാണോ? സർക്കാർ ഇറക്കുന്ന എല്ലാ ഉത്തരവുകളും എല്ലാ താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള തല്ല. അതുകൊണ്ട് അതിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
ദുർചിലവ് കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എങ്കിൽ ജപ്പാൻ പോക്കും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കലും എല്ലാമാണ് ഒഴിവാക്കേണ്ടത്. ജനാധിപത്യ സർക്കാർ അല്ല ഇപ്പോൾ ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.