ചേർപ്പ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത തുടങ്ങി.

adminmoonam

തൃശൂർ ചേർപ്പ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്തക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി ചന്ത ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ചന്തയിൽ സബ്സിഡിയുള്ള ഇനങ്ങൾക്ക് പുറമേ മറ്റ് ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ മുതൽ നേന്ത്രക്കായുടെയും പച്ചക്കറിയുടെയും ചന്ത തുടങ്ങും. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ. ആർ.അശോകൻ, ഡയറക്ടർമാരായ ജയശ്രീ ഷാജൻ, മജീദ് മുത്തുള്ളിയാൽ, ബാലു കനാൽ, എം.എൻ. ഉണ്ണികൃഷ്ണൻ, റീജ ജോണി, സി.അനിത, വി. കെ. പ്രദീപ് കുമാർ, ബാങ്ക് സെക്രട്ടറി എം.എസ്. രേഖ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.