ചെറുതാഴം ബാങ്കിന് പുതിയ കെട്ടിടം. മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

[email protected]

കണ്ണൂർ ചെറുതാഴം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു. പിലാത്തറയിൽ വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്.സഹകരണ പ്രസ്ഥാനത്തെ വൈവിധ്യവത്കരണത്തിലൂടെ മുന്നോട്ട് നയിക്കുന്നതാണ് ചെറുതാഴം ബാങ്കിന്റെ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.

നവീകരിച്ച ഗൃഹോപകരണ ഷോറൂം പി .കരുണാകരൻ എം.പിയും ടൈൽസ് ആന്റ് സാനിറ്ററി ഷോറൂം പി.കെ.ശ്രീമതി എം.പിയും ഉദ്ഘാടനം ചെയ്തു. ഡിസ്പ്ലേ കം സ്റ്റോക്ക് പോയിന്റ് കെട്ടിടം ടി.വി.രാജേഷ് എം എൽ എ യും മിനി ഓഡിറ്റോറിയം ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ.ദിനേശ് ബാബും മലബാർ സിമന്റ്സ് ഷോറൂം ഒ.വി.നാരായണനും ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു. സിനിമാ താരം സുരഭി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.

ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രി. പ്രഭാവതി, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി.ഉണ്ണികൃഷ്ണൻ, ഐ.വി.ശിവരാമൻ, ബാങ്ക് സെക്രട്ടറി കെ.ദാമോദരൻ ,വൈസ് പ്രസിഡന്റ് കെ.സി.തമ്പാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!