ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 20 % ലാഭവിഹിതം പ്രഖ്യാപിച്ചു: 5% കെയർ ഹോം പദ്ധതിക്കു നൽകും.

adminmoonam

കോഴിക്കോട് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്  2018-19 വർഷത്തെ ലാഭവിഹിതത്തിൽ നിന്നും 5 % തുക കേരളാ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലേക്ക് നൽകും. 20% ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് കെയർ ഹോം.

ചെക്യാട് സൗത്ത് എം.പി.സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ. ഷാനിഷ് കുമാർ, മുൻ പ്രസിഡണ്ടുമാരായ വി.ദാമു മാസ്റ്റർ, എൻ.കുഞ്ഞമ്മദ്, എം.ഗംഗാധരൻ മാസ്റ്റർ, പി.സുരേന്ദ്രൻ, എൻ.കുമാരൻ, സി.നാണു മാസ്റ്റർ, കെ. സ്മിത, പി.ബിനു, കെ.പി.രാജീവൻ, പി.കുഞ്ഞിഒണക്കൻ, പി.കെ.കുമാരൻ എന്നിവർ സംസാരിച്ചു. അംഗങ്ങൾക്ക് 20 % ലാഭവിഹിതം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!