ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

adminmoonam

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
ചെക്യാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബാങ്ക് സ്വീകരണം ഒരുക്കിയത്.ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു.
ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സുരേഷ് മാസ്റ്റർ, സി.വി.എം. നജ്മ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ.ഭാസ്കരൻ, സി.എച്ച്.ഹമീദ് മാസ്റ്റർ, ഫായിസ് ചെക്യാട്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.

പാറക്കടവ് ചോയിത്തോട്ടിൽ ചുഴിയിൽപെട്ട് വെള്ളത്തിനടിയിൽ പെട്ട പിഞ്ചു ബാലനെ രക്ഷപ്പെടുത്തിയ അശ്വിൻ കൃഷ്ണയെന്ന വിദ്യാർത്ഥിയെ ബാങ്ക്ന്റെ നേതൃത്വത്തിൽ ആദരിച്ചു. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ക്യാഷ് പ്രൈസും ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ മൊമൻ്റോയുംനൽകി.

Leave a Reply

Your email address will not be published.