ചെക്യാട് സഹകരണ ബാങ്ക് എക്‌സന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

moonamvazhi

കേരളാ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് കോഴിക്കോട് ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് ബാങ്ക് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍, സെക്രട്ടറി കെ. ഷാനിഷ് കുമാര്‍ എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍, കടകംപള്ളി സുരേന്ദ്രന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ്, കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.