ചൂട് വർദ്ധിക്കുന്നു-ക്ഷീര സംഘങ്ങൾക്കും കർഷകർക്കും മിൽമയുടെ മുൻകരുതൽ.

[email protected]

സംസ്ഥാനത്ത് ചൂട് പ്രതിദിനമെന്നോണം വർധിക്കുന്ന സാഹചര്യത്തിൽ സംസഥാനത്തെ ക്ഷീര സംഘങ്ങൾക്കും ക്ഷീരകർഷകർക്കും മിൽമ പ്രത്യേക മുൻകരുതൽ നൽകുന്നു. ഇതിൻറെ ഭാഗമായി എല്ലാ ജില്ലകളിലും ബോധവത്കരണക്ലാസ്സുകൾ ആരംഭിച്ചതായി മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ പറഞ്ഞു. ഓരോ ക്ഷീര സംഘങ്ങളിൽ നിന്നും പ്രസിഡണ്ടും സെക്രട്ടറികും പുറമേ രണ്ട് ക്ഷീരകർഷകരും ക്ലാസ്സിൽ പങ്കെടുക്കണമെന്ന് മിൽമ നിർദേശിച്ചിട്ടുണ്ട്.

18ന് കോട്ടയത്തും 20ന് കട്ടപ്പനയിലും 23ന് അങ്കമാലിയിലും ബോധവൽക്കരണ ക്ലാസ്സുകൾ നടക്കും. മിൽമയുടെ സീനിയർ ഡോക്ടർമാർക്ക് പുറമേ നാഷണൽ ഡയറി ബോർഡിൽ നിന്നുള്ള വിദഗ്ധരും കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകും. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് ഉണ്ടാവുന്ന അസുഖങ്ങളെ സംബന്ധിച്ചും അത് നേരിടുന്നത് സം ബന്ധിച്ചും പാലുല്പാദനം കുറയുന്നത് സംബന്ധിച്ചും ക്ലാസുകളിൽ വിശദമായ ചർച്ച നടക്കും.

Leave a Reply

Your email address will not be published.