ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ മൂന്നാമത് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തരം തുടങ്ങി

moonamvazhi

തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ മൂന്നാമത് നീതി മെഡിക്കല്‍ സ്റ്റോര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പടനിലം റോഡില്‍ ആരംഭിച്ചു. മുന്‍ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ.വി.ജോയ് എം.എല്‍.എ. മുഖ്യാഥിതിയായി. ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്തംഗം ആര്‍.സുഭാഷ് നിര്‍വഹിച്ചു.

സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍, നാവായിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.താഹ, ആറ്റിങ്ങല്‍ കോ ഓപ്പറേറ്റിവ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ശിവപ്രസാദ്, കടയ്ക്കാവൂര്‍ പഞ്ചായത്ത് അംഗം പെരുങ്കുളം അന്‍സാര്‍, മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍.എസ്.വിജയകുമാരി, ഇളമ്പ റൂറല്‍ സഹകരണ സംഘം പ്രസിഡന്റ് എം.ബിന്ദു, മഞ്ജു പ്രദീപ്, സിന്ധുകുമാരി, സബീല ബീവി, വിജയകുമാരി, രാജേന്ദ്രന്‍ നായര്‍, എസ്.സിന്ധു, സുമേഷ്.എസ്, സംഘം സെക്രട്ടറി രതീഷ് രവീന്ദ്രന്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ സ്റ്റോറില്‍ എല്ലാവിധ മരുന്നുകളും 5 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും എന്ന് സംഘം പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published.