ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് വിവിധ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നൽകി.

adminmoonam

തൃശ്ശൂർ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് വിവിധ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നൽകി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കാണ് മാസ്ക്കുകൾ നൽകിയത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡണ്ട് കെ.കെ.സെയ്തുമുഹമ്മദ് നിർവ്വഹിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് മാസ്കുകൾ ഏറ്റുവാങ്ങി. തുടർന്ന് ചാവക്കാട് പോലീസ് സ്റ്റേഷൻ, ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ വിവിധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിന്റെ വിവിധ ശാഖകൾ എന്നിവടങ്ങളിൽ മാസ്കുകൾ വിതരണം ചെയ്യുകയുണ്ടായി. ബാങ്ക് വൈസ് പ്രസിഡണ്ട് അബൂബക്കർ ഡയറക്ടർമാരായ,കെ.ജെ.ചാക്കോ, സലാം വെൻമേനാട്, നിയാസ്, പ്രശാന്ത്, മീരാ ഗോപാലകൃഷ്ണൻ, ബിന്ദു നാരായണൻ ദേവിക എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.