ചാലപ്പുറത്തെസഹകരണ ദന്താശുപത്രി പ്രവർത്തനം വിപുലീകരിക്കുന്നു 

Deepthi Vipin lal

ചാലപ്പുറത്ത് ഇഎസ്ഐ ആശുപത്രിക്ക് സമീപം മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ ദന്താശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ ആരംഭിക്കുന്നു.പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് മാർച്ച് 17 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ദന്താശുപത്രി അങ്കണത്തിൽ കോഴിക്കോട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ് ) എ.കെ. അഗസ്തി ഉദ്ഘാടനം ചെയ്യും.

ദന്താശുപത്രി പ്രസിഡന്റ് ദിനേഷ് കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം വി ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. വാർഡ് കൗൺസിലർ ഉഷാദേവി, സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ സുഗത പി. കെ , കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരായണൻ കുട്ടി, ആശുപത്രി വൈസ് പ്രസിഡന്റ് സി ഇ ചാക്കുണ്ണി എന്നിവർ ആശംസ അർപ്പിക്കും.ആശുപത്രി പ്രവർത്തനത്തെപ്പറ്റി പ്രധാന ഡോക്ടർ അബ്ദുള്ള ജാവേദ്, സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ദിവ്യ കെ എന്നിവർ വിശദീകരിക്കും.

മിതമായ നിരക്കിൽ മികച്ച ചികിത്സയാണ് ആശുപത്രി ലക്ഷ്യമിടുന്നത്. മുതിർന്ന പൗരൻമാർക്ക് കൂടി സൗകര്യപ്രദമായ രീതിയിൽ താഴത്തെ നിലയിൽ വിശാലമായ കെട്ടിടത്തിലാണ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്.

ജനറൽ മെഡിസിൻ ഡോക്ടർ വി.കെ ശ്രീകുമാരി, ജനറൽ സർജൻ ഡോക്ടർ പി.പി ലക്ഷ്മണൻ, ഡയബറ്റോളജിസ്റ്റ് ഡോക്ടർ.അശ്വിൻ മുകുന്ദൻ എന്നിവരുടെ സേവനം ലഭ്യമാണ്. ഡെന്റൽ വിഭാഗത്തിൽ ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ (ഓർത്തോഡോന്റിസ്റ്റ് )ഡോ.ഡെക്സ്റ്റൺ ആന്റണി (എൻഡോഡോന്റിസ്റ്റ് ) , ഡോ.പ്രവിഷ്‌ വിഷ്ണുദാസ് (ഓറൽ & മാ ക്സിലോഫെഷ്യൽ സർജൻ )എന്നിവരുടെയും സേവനം ലഭ്യമാണ്.ചടങ്ങിൽ ദന്താശുപത്രി ഡയറക്ടർ അഷ്റഫ് മണക്കടവ് സ്വാഗതവും സെക്രട്ടറി പ്രിയ. സി. പി നന്ദിയും പറയും. ബന്ധപ്പെടേണ്ട നമ്പർ : 9207025316,04952701990,8547362602

Leave a Reply

Your email address will not be published. Required fields are marked *

Latest News