ഗഹാനുകൾക്ക് ഇ- ഫയലിംഗ് സമ്പ്രദായം: സഹകരണ സംഘം സെക്രട്ടറിമാർക്കുള്ള ഡിജിറ്റൽ സിഗ്നേച്ചർ പരിശീലനം സബ് രജിസ്ട്രാർ തലത്തിൽ. 

adminmoonam

 

സംസ്ഥാനത്ത് ഗഹാനുകൾക്ക് ഇ- ഫയലിങ് സമ്പ്രദായം ഏർപ്പെടുത്തിയ  സാഹചര്യത്തിൽ സഹകരണ സംഘം സെക്രട്ടറിമാർക്കു ഡിജിറ്റൽ സിഗ്നേച്ചർ പരിശീലനം നൽകാൻ രജിസ്ട്രേഷൻ വകുപ്പ് തീരുമാനിച്ചു. സംവിധാനം നടപ്പാക്കുന്നതിനായി സഹകരണ സംഘങ്ങളിലെ മാനേജർ/ സെക്രട്ടറി മാർക്ക് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും.

രണ്ട് ഡിജിറ്റൽ സിഗ്നേച്ചർ ആവശ്യമായതിനാൽ അതാത് സബ് രജിസ്ട്രാറുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന സഹകരണസംഘങ്ങൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നൽകാനും സബ് രജിസ്ട്രാർ മാർക്ക് നിർദേശം നൽകി. തിരുവനന്തപുരം രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിൽനിന്നും അറിയിപ്പ് ലഭിക്കുന്ന മുറക്ക് സബ് രജിസ്ട്രാർ ഓഫീസ് തലത്തിൽതന്നെ സെക്രട്ടറിമാർക്ക് പരിശീലനം നൽകേണ്ടതും ട്രെയിനിങ് ലഭിച്ച ഡി.പി.ഒ മാരുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.