കർഷക കടാശ്വാസ പരിധി 2 ലക്ഷംമാക്കിയുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു.

adminmoonam

കർഷക കടാശ്വാസ കമ്മീഷൻ പരിഗണിക്കുന്ന അപേക്ഷകളുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടു ലക്ഷമാക്കി ഉയർത്തി കൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ പി.സദാശിവം ഒപ്പുവച്ചു. ഓർഡിനൻസ് നിലവിൽവന്നതോടെ കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങൾക്ക് ആശ്വാസം ലഭിക്കും. കഴിഞ്ഞ മെയിലാണ് പരിധി ഉയർത്തി കൊണ്ട് പ്രഖ്യാപനം വന്നത്. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകളും മറ്റ് 12 ജില്ലകളിലെ 2014 മാർച്ച് 31 വരെയുള്ള വായ്പകളും കടാശ്വാസ കമ്മിഷന്റെ പരിധിയിൽ പെടും. കടാശ്വാസ പരിധി 2 ലക്ഷമാക്കിയെന്നത് പ്രഖ്യാപനത്തിലൊതുങ്ങി എന്ന വാർത്ത കഴിഞ്ഞ ദിവസം മൂന്നാംവഴി നൽകിയിരുന്നു.

 

Leave a Reply

Your email address will not be published.