കർഷക കടാശ്വാസ കമ്മീഷൻ- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.

adminmoonam

കർഷക കടാശ്വാസ കമ്മീഷൻ മുമ്പാകെ കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിൽ കർഷകർക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ വിഷയം പല ജനപ്രതിനിധികളും ശ്രദ്ധയിൽപ്പെടുത്തിയതായി കൃഷി മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചത്.

അതിനിടെ 2018, 2019 വർഷങ്ങളിലെ പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചവരുടെ കൃഷി വായ്പകൾ പുനഃക്രമീകരിക്കുന്നതിന്, ബാങ്കുകളെ ഈ മാസം25നകം സമീപിക്കണം. അപേക്ഷകൾ പ്രത്യേക ഫോമിൽ സമ്മതപത്രത്തോടുകൂടി നൽകണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!