കർഷകർക്ക് യന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി ടാഡ് കോസ്

Deepthi Vipin lal

കർഷകർക്ക് ആവശ്യമായ യന്ത്രങ്ങൾ എളുപ്പത്തിലും മിതമായ വാടകയിലും ലഭ്യമാക്കാനുള്ള പദ്ധതിക്ക് തിരുവമ്പാടി അഗ്രികൾച്ചറൽ ഡവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടാഡ് കോസ്) തുടക്കം കുറിച്ചു. സംഘത്തിന് കീഴിൽ മുക്കത്തിനടുത്ത് മാമ്പറ്റയിൽ പ്രവർത്തിക്കുന്ന കൃഷി കേന്ദ്രത്തിൽ ലഭ്യമാക്കിയ ട്രാക്ടർ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഫ്ലാഗ് ഓഫ് ചെയ്തു.

മലയോര മേഖലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും പ്രവർത്തന പരിധിയുള്ള ടാഡ് കോസ് കേന്ദ്ര സർക്കാർ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാക്ടർ, കൊയ്ത്ത് – മെതി യന്ത്രങ്ങൾ , കുഴികൾ നിർമിക്കാനും തെങ്ങ് തടം തുറക്കാനുമുള്ള യന്ത്രങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നുണ്ട്. സംഘത്തിന് കീഴിൽ കാർഷികോപകരണ ഷോറൂമും ഉടനെ ആരംഭിക്കും.
ചടങ്ങിൽ സംഘം പ്രസിഡൻ്റ് വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ. റുബീന, കൗൺസിലർമാരായ എ. വസന്ത കുമാരി, എം ടി വേണുഗോപാലൻ , അബ്ദുൽഗഫൂർ , വിശ്വനാഥൻ നികുഞ്ജo, റംല ഗഫൂർ , സഹകരണ വകുപ്പ് അസി. റജിസ്ട്രാർ എസ്.ആർ.ബിജി, യൂണിറ്റ് ഇൻസ്പെക്ടർ പി.കെ.സുഗത, കൃഷി ഓഫീസർ പ്രിയ മോഹൻ, കർമ സേന കൺവീനർ കെ.മോഹനൻ ,രാജൻ മാമ്പറ്റ, പ്രഭാകരൻ മുക്കം, ഭാസ്ക്കരൻ കരണങ്ങാട്ട് ,ഷാജി ലങ്കയിൽ, മാമ്പറ്റ അബ്ദുല്ല ,തോമസ് ചെല്ലന്തറയിൽ, എം.കെ. കണ്ണൻ., അബദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!