കൺസ്യൂമർഫെഡ് ജീവനക്കാർ 14 റീജിയണൽ ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹം നടത്തി.

adminmoonam

കൺസ്യൂമർഫെഡിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായി 14 ജില്ലകളിലെ റീജിയണൽ ഓഫീസിന്റെ മുൻപിൽ സത്യാഗ്രഹസമരം നടത്തി. സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ് യൂണിയൻ നേതാക്കൾ, കോൺഗ്രസ്, സിപിഎം, സിഎംപി നേതാക്കൾ വിവിധ ജില്ലകളിൽ സംസാരിച്ചു. തിരുവനന്തപുരത്ത് കെപിസിസി മുൻ പ്രസിഡണ്ട് എംഎം ഹസ്സൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ ഫ്രെഡി ജോസഫ് അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ഐഎൻടിയുസി വർക്കിംഗ് പ്രസിഡണ്ട് ഡോക്ടർ വി എസ് അജിത് കുമാർ, തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published.