ക്ഷീരകർഷകർക്ക് പാലിന് മൂന്ന് രൂപ അധിക വില

Deepthi Vipin lal

2021 മാർച്ച് ഒന്ന് മുതൽ പാൽ ലിറ്ററിന്  മൂന്ന് രൂപ അധിക വില നൽകാൻ മിൽമ  എറണാകുളം മേഖല യൂണിയൻ തീരുമാനിച്ചു. 2021  ഫെബ്രുവരി മുതൽ നൽകി വരുന്ന ഒരു രൂപ 50 പൈസ അധിക വിലയാണ് മാർച്ച് ഒന്ന് മുതൽ മൂന്ന് രൂപയായി ഉയർത്തുന്നത്.

16ന് ചേർന്ന മേഖല യൂണിയന്റെ വാർഷീക പൊതുയോഗത്തിന് മുന്നോടിയായി ചേർന്ന മേഖല യൂണിയൻ ഭരണസമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. കോവിഡ്  – 19 പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തെ ക്ഷീര മേഖലയാകെ കർഷകർ ഉൽപാദിപ്പിക്കുന്ന പാൽ മുഴുവൻ സംഭരിക്കുന്നതിലും വില നൽകുന്നതിലും അനിശ്ചിതാവസ്ഥ തുടർന്നപ്പോൾ മിൽമ എറണാകുളം മേഖലാ യൂണിയൻ അതിന്റെ പ്രവർത്ത മേഖലയായ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലെ കർഷകർ ഉൽപാദിപ്പിച്ച മുഴുവൻ പാലും സംഭരിക്കുകയും യഥാസമയം വില നൽകുകയും ചെയ്തു. മാത്രവുമല്ല അധികവില ഇൻസെന്റീവ് ആയി നൽകുകയും ചെയ്ത് രാജ്യത്തിനു മുഴുവൻ മാതൃകയായി മാറുവാൻ കഴിഞ്ഞുവെന്നത്  ഈ ക്ഷീരകർഷക സഹകരണ സ്ഥാപനത്തിന് എന്നും അഭിമാനപൂർവം ഉയർത്തിക്കാട്ടാവുന്ന  ഒരു വലിയ നേട്ടമായിരിക്കുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ചൂണ്ടിക്കാട്ടി.

കോവിഡ്  – 19 മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും  ക്ഷീരകർഷകർക്കായും, ഈ മേഖലയുടെ സമഗ്ര വികസനത്തിനുതകുന്നവിധത്തിലുള്ള ഒട്ടേറെ ക്ഷേമ പദ്ധതികൾ രൂപംകൊടുത്ത് നടപ്പാക്കുന്നതിനും സാധിച്ചത്  വഴി ക്ഷീരകർഷകരെ ഈ മേഖലയിൽ നിലനിർത്തുന്നതിന് മിൽമയ്ക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published.

Latest News