ക്ഷീരകർഷകരെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി.

adminmoonam

 

ക്ഷീരകർഷകരെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നത് വളരെ നാളായുള്ള ഈ മേഖലയുടെ ആവശ്യമാണ്. ഇത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് ഉറപ്പുനൽകിയതായി മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ പറഞ്ഞു. ഇത് സംബന്ധിച്ച് മിൽമയുടെ നിവേദനം നൽകിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.

മിൽമയുടെ ഡയറികളിൽ പാലിന്റെ ഗുണനിലവാര പരിശോധന സംവിധാനം ശക്തമാക്കുന്നതിനുള്ള പദ്ധതിക്കായി17.35 കോടി രൂപ കേന്ദ്ര കൃഷിമന്ത്രാലയം മിൽമയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിലുള്ള  സന്തോഷം മന്ത്രിയെ മിൽമ ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!