കോ-ഓപ്പ് മാർട്ട് പുതുപ്പാടി സഹകരണ ബാങ്കിൽ ആരംഭിച്ചു

adminmoonam

കോഴിക്കോട് പുതുപ്പാടി സർവ്വിസ് സഹകരണ ബാങ്കിൻ്റെ അഭിമുഖ്യത്തിൽ കർഷകരിൽ നിന്നും പച്ചക്കറി ഉൽപ്പന്നങ്ങളുടെ സംഭരണവും വിൽപ്പന കേന്ദ്രവും കേരള പിറവി ദിനത്തിൻ്റെ നിറവിൽ ബാങ്ക് പ്രസിഡണ്ട് കെ.സി വേലായുധൻ തുടക്കം കുറിച്ചു.ചടങ്ങിൽ കർഷകനും സഹകാരിയുമായ വിൽസൺ പടപ്പനാനിയിൽ നിന്നും പച്ചക്കറി ഉൽപ്പന്നങ്ങൾ ബാങ്ക് പ്രസിഡൻറ് ഏറ്റുവാങ്ങി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഇ ജലീൽ അധ്യക്ഷത വഹിച്ചു. ബാങ്ക്ഡയറകടർ രാജുമാമ്മൻ സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി എ.വി.മാത്യു. ബിജു പി യു. ,സിറിൾ ടി ജോർജ്, മിഥുൻ അശോക്, ശ്രീജിത്ത് എൻ , എൻ.എം ഗോപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Latest News