കോ.ഓപ്പ്മാർട്ട് കാട്ടിക്കുളത്ത് എം.എൽ എ ഉത്ഘാടനം ചെയ്തു

adminmoonam

സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കോ.ഓപ്പ് മാർട്ട് പദ്ധതിയിൽ വയനാട് തിരുനല്ലി സർവ്വിസ് സഹകരണ ബാങ്ക് സ്റ്റാൾ ആരംഭിച്ചു. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നും ഉൽപ്പനങ്ങൾ വാങ്ങി കാട്ടികുളത്തു ആരംഭിച്ച സ്റ്റാളിൽ വില്പന ചെയ്യും.
തിരുനെല്ലി ബാങ്ക്പ്രസിഡണ്ട് കെ പി ഗോപിനാഥൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് മായാദേവി അധ്യക്ഷത വഹിച്ചു. മാനന്തവാടി അസിസ്റ്റന്റ് രജിസ്ട്രാർ സുരേഷ് ടി കെ ആദ്യവില്പന നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനന്തൻ നമ്പ്യാർ കാപ്പി” കോംമ്പോ പാക്കറ്റ് “ഉത്ഘാടനം നിർവഹിച്ചു.ബ്രഹ്മഗിരി കാപ്പി പൊടി ഉത്ഘാടനവും ചടങ്ങിൽ നടന്നു.സഹകാരികളും പൊതു പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.