കോ-ഓപ്പറേറ്റീവ് കോളേജ് സംസ്ഥാന കലോത്സവത്തിന് തിരശ്ശീല വീണു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിനു ഓവറോൾ കിരീടം.

adminmoonam

കോ-ഓപ്പറേറ്റീവ് കോളേജ് സംസ്ഥാന കലോത്സവത്തിന് തൃശ്ശൂരിൽ തിരശ്ശീല വീണു. രണ്ട് ദിവസമായി കോ ഓപ്പറേറ്റീവ് പബ്ളിക്ക് സ്കൂളിൽ നടന്നിരുന്ന കലോത്സവത്തിൽ 141 പോയിന്റുകളോടെ പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജ് ഓവറോൾ ചാമ്പ്യൻമാരായി. 123 പോയിന്റുമായി തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജ് രണ്ടാം സ്ഥാനത്തും 68 പോയിന്റുമായി ഫറൂക്ക് കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജിലെ പൗർണ്ണമി കലാതിലകമായും , ശരത് ലക്ഷമണൻ ടി.എസ്സ് ചിത്ര പ്രതിഭയായും തിരഞ്ഞെടുത്തു. വിജയികൾക്ക്‌ സിനിമാ താരം ജയരാജ് വാര്യർ സമ്മാനം വിതരണം ചെയതു . അഡ്വ. കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുൾ കരീം , കൗൺസിലർ ബൈജു കൈപ്പിള്ളി , സജീവൻ ടി.എസ്സ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ മജീദ് ഇല്ലിക്കൽ സ്വാഗതവും , പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോതിഷ്കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News