കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു

moonamvazhi

നിലമ്പൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. നിലമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെയും സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാജ് മണിമൂളി അധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ താലൂക്ക് സെക്രട്ടറി ഷാജഹാന്‍, മുസ്തഫ കാളികാവ്, അനീഷ് കാറ്റാടി, ഹസീന ബീഗം എന്നിവര്‍ സംസാരിച്ചു.

കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍: അനീഷ് കാറ്റാടി (ചെയര്‍മാന്‍), ഉണ്ണികൃഷ്ണന്‍.വി.സി, മുസ്തഫ കാളിക്കാവ്, അച്ഛന്‍ കുഞ്ഞു കരുളായ് (വൈസ് ചെയര്‍മാന്‍മാര്‍), ജാഫര്‍ പുത്തന്‍പീടിക (കണ്‍വീനര്‍), വില്‍ബി ജോര്‍ജ്, ഹസീന ബീഗം, ഷീജ. സിപി (ജോയിന്റ് കണ്‍വീനര്‍മാര്‍), ഷാജഹാന്‍. പി (ട്രഷറര്‍), രാഗേഷ്, പ്രമോദ് ചെറിയാന്‍, മധു ജോസഫ്, പ്രമോദ് കുമാര്‍, നാസര്‍ മമ്പാട്, കെപി. റമീസ്, പ്രശാന്ത്.വി, റിയാസ് വഴിക്കടവ്, ഉഷ ദേവി, റാബിയ എരുമ്മമുണ്ട, അര്‍ഷാദ് ചുങ്കത്തറ, സിജു മാര്‍ക്‌സ്, (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

Leave a Reply

Your email address will not be published.