കോവിഡ് 19 – സഹകരണ സംഘങ്ങളുടെ പ്രവർത്തനസമയം ഉച്ചയ്ക്ക് 2 മണി വരെ നിജപ്പെടുത്തി സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിറങ്ങി.

adminmoonam

കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂവും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി സഹകരണസംഘങ്ങൾ പ്രവർത്തിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ എ.അലക്സാണ്ടർ പറഞ്ഞു.സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ എന്നിവയുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 2 വരെ നിജപ്പെടുത്തിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് ഇന്ന് ഇറങ്ങി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തന സമയം. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സമയാസമയം പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പൂർണ്ണമായും പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, ഇടപാടുകാരുടെ സാമ്പത്തിക ആവശ്യങ്ങൾ എന്നിവയ്ക്ക് തടസ്സം നേരിടാത്ത വിധത്തിൽ ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണെന്നും സഹകരണ സംഘം രജിസ്ട്രാർ എ. അലക്സാണ്ടറുടെ ഇന്ന് ഇറങ്ങിയ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.